കുട്ടിക്കാലത്ത് തന്നെ ക്യാമറയെ കയ്യിലൊതുക്കണം എന്നുണ്ടായിരുന്നു, (ഇപ്പോഴും അത് സാധ്യമായില്ല കേട്ടോ )
ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് കാണുമ്പോൾ വിടർത്തിയ കണ്ണുകൾ അടഞ്ഞു പോയതും, ഇത്തിരി വെട്ടത്തിൽ ഫ്ലാഷ് ഇല്ലാത്ത ക്യാമറയിൽ ചിത്രം പകർത്തിയപ്പോൾ ആ ചിത്രത്തിന്റെ കോലം കണ്ടു ചിരിച്ചതും ചിലപ്പോൾ നിങ്ങൾക്കും അനുഭവം ഉണ്ടായേക്കാം ....

ആദ്യമൊക്കെ അത്യാവശ്യത്തിനു ഫോട്ടോ കിട്ടേണ്ടതായി വന്നാൽ ആകെ കുടുങ്ങിയത് തന്നെ...! ഫോട്ടോ കിട്ടാൻ ഒരു ദിവസം എന്തായാലും ആകും..അത് ബ്ലാക്ക്& വൈറ്റ് ഫോട്ടോയും ആയിരിക്കും . കാലം മാറി അതിലേറെ കോലങ്ങളും ഒരുപാടു മാറി .....!
ആവശ്യത്തിനും അനാവശ്യത്തിനും അത്യാവശ്യത്തിനും ഫോട്ടോ എടുക്കുന്ന കാലം വന്നെത്തി . മുമ്പത്തെ വലിയ ക്യാമറയിൽ നിന്നും ഇന്നത്തെ കുഞ്ഞൻ ക്യാമറയിലേക്കുള്ള മാറ്റം ഒരു കണക്കിന് സ്വകാര്യത നഷ്ട്ടപ്പെടുന്നത്തിലേക്ക് വരെ എത്തപ്പെട്ടിരിക്കുന്നു . പേനയും വാച്ചും മോതിരവും വരെ ക്യാമറയാകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു , സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് അപകടങ്ങളിൽ പെട്ടവരെ രക്ഷപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ പോലും പിടയുന്ന ജീവനെ ശ്രദ്ധിക്കാതെ ചിത്രം പകര്ത്തുന്ന റിപ്പോർട്ടുകളും കുറവല്ല.
ഫോട്ടോ എടുക്കുന്നത്തിൽ എനിക്കും താല്പര്യം തന്നെയാണ് , സദസ്സിൽ നിന്നും എണീറ്റ് നിന്ന് ഫോട്ടോ എടുക്കുന്നതിൽ ചമ്മൽ ഉള്ളതിനാൽ പരിപാടിയുടെ ഫോട്ടോയൊന്നും ഫോക്കസ് ചെയ്തു എടുക്കാനൊന്നും കഴിഞ്ഞിട്ടില്ല ,
ആദ്യമൊക്കെ കല്യാണത്തിന് ഫോട്ടോ എടുക്കുന്നതായിരുന്നു കണ്ടത്. പിന്നെ അത് വീഡിയോയിലേക്ക് എത്തിയതും പിന്നീടു ഓരോ പരിപാടിക്കും ക്യാമറയുടെ അതിപ്രസരം നിറഞ്ഞു നില്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
മൊബൈൽ ക്യാമറ കയ്യിൽ കിട്ടിയത് മുതലാണ് ഫോട്ടോ എടുക്കുന്ന ശീലം കൂടിയത് . നല്ലൊരു ക്യാമറ വാങ്ങണം എന്നൊക്കെ ആഗ്രഹം ആദ്യമൊക്കെ ഉണ്ടായിരുന്നു, പിന്നെ മൊബൈൽ ക്യാമറ തന്നെ മതി എന്ന് കരുതി. ഫോട്ടോകൾ നല്ല ക്ലാരിറ്റി ഉണ്ടായാൽ നല്ല ഫോട്ടോ ആയി എന്ന തോന്നലാണ് നമ്മൾക്കൊക്കെ ... എന്നാൽ സാഹസികമായും കലാപരമായും എടുക്കുന്ന ഫോട്ടോകൾ മാഗസിനുകളിലും പത്രങ്ങളിലും ഒക്കെ കാണാറുണ്ട് ... എന്നാൽ ഞാനെടുത്ത , എനിക്ക് ഇഷ്ട്ടപ്പെട്ട ചില ഫോട്ടോസ് ഞാൻ പോസ്റ്റ് ചെയ്യാം , എന്റെ കയ്യിൽ ഇപ്പോയുള്ള ചില മൊബൈൽ ഫോട്ടോസ് മാത്രമാണിത്.രസകരമായ ചില ഫോട്ടോകൾ ഉണ്ടെങ്കിലും അത് ചിലർക്കെങ്കിലും അലോസരം ഉണ്ടാക്കും എന്നതിനാൽ അവ പോസ്റ്റ് ചെയ്യുന്നില്ല ..
ഇത് കടലുണ്ടികടവ് നിന്നും എടുത്ത ഫോട്ടോ. അവിടെ നിന്നും കൂടുതൽ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലും ഈ ഫോട്ടോയാണ് എനിക്ക് ഏറെ ഇഷ്ട്ടമായാത് . പൂക്കൾ കണ്ടാൽ അത് പകർത്താൻ എനിക്ക് പ്രത്യേക താല്പര്യം തന്നെയാ... ഇനി അത് കാണാം .
ഇത് ഒറിജിനൽ അല്ല കേട്ടോ .. ഒറിജിനലിനെ വെല്ലുന്ന സൗകുമാര്യത തുളുമ്പുന്ന പ്ലാസ്റ്റിക് പൂക്കലാണിത്...!

കനാലിന്റെയും കണ്ടൽ കാടുകളുടെയും ഊഷ്മള സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പുല്ലിക്കടവിന്റെ ഒരു ചിത്രം ... ഇതിനെക്കാൾ ഉഷാറാക്കി പകർത്തിയ ഫോട്ടോകൾ വേറെയും കണ്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല .
ഇനി നമ്മുടെ ഓർമയിൽ നിന്നും മാഞ്ഞുപോകുന്ന തിരി നാളം ....! ഈ വെട്ടം വരും തലമുറക്ക് കാണാൻ കഴിയുമോ ...?