കീശയിൽ കാശാക്കാൻ അല്ലറചില്ലറ ജോലി ഒക്കെ ചെയ്തു നോക്കി..നോ രക്ഷ..! നേരം ഇരുട്ടിയാലും ജോലി തീരില്ലെങ്കിലും കൂലി കുറവായതിൽ ആകെ മടുപ്പ്.. അല്ലേലും അങ്ങിനെ തന്നെ അല്ലെ..? വലിയതിലേക്ക് ആണല്ലോ കണ്ണ് ഉണ്ടാകുക...!
വട്ടചെലവിനു കാശോപ്പിക്കാൻ പെടാപാട് പെടുമ്പോൾ തലയിൽ ബൾബ് കത്തിച്ചത് നമ്മടെ കുടുംബക്കാരൻ തന്നെ ... ആ കത്തിയ ബൾബിന്റെ വെളിച്ചത്തിൽ കണ്ണ് പോലും ചൂളിപ്പോയി.. അതെന്താന്നല്ലേ ..പറയാം
നിന്റെ താഴെ ഒരാളെ പിടിക്ക്യ ... പിന്നെ അയാളെ താഴെ വേറൊരാളെ പിടിക്ക്യ ....." ഹോ ഇങ്ങനെ ആളെ പിടിക്കണ പണി തന്നെ . എന്നാ ആളെ പിടിക്കണംന്നു നിർബന്ധം ഇല്ലതാനും..! അവർ തരുന്ന സാധന സാമഗ്രികൾ വിറ്റാൽ മതി ... കാര്യം നിങ്ങൾക്ക് മനസ്സിലായില്ലേ ..അതന്നെ മണിചെയിൻ മാർകെറ്റിങ്ങ് .
ആദ്യം ക്ലാസ്സ് കേട്ടു .ഉഗ്രൻ ബിസിനെസ്സ് ആണെന്ന് തോന്നത്തക്ക വിധം ക്ലാസ്സ് നടന്നു..സിമ്പിൾ പരിപാടി ആണെന്ന് തോന്നും വിധം ക്ലാസ്സ് അവസാനിച്ചു .
അങ്ങിനെ ആ പരിപാടിയിൽ ഈ ഞമ്മളും കണ്ണിയായി .. എന്റെ കയ്യിൽ പൈസ ഇല്ലാത്തോണ്ട് ചേർത്തിയ ആള് തന്നെ പകുതി പണം എടുത്തു (ചേരാൻ).പകുതി പൈസ പെങ്ങളെ കയ്യിൽ നിന്നും വാങ്ങിച്ചു .കൂടാതെ നാളത്തെ പൈസക്കാരൻ എന്നെ ഭാവേന പറഞ്ഞു :പേടിക്കേണ്ട 2 മാസം കൊണ്ട് ഒക്കെ പച്ച പിടിക്കും "
കൊടുത്ത കാശിനു കിട്ടിയ പേസ്റ്റും സോപ്പും തുടങ്ങിയ സകലമാന സാധനങ്ങളും പല സ്ഥലങ്ങളിലും കൊടുക്കാൻ പോയപ്പോ തന്നെ ഗുലുമാൽ പിടിച്ചു എന്ന് മനസ്സിലായി .
അതിന്നിടെ പെങ്ങള്ക്ക് കൈ വേദന വന്നപ്പോ ഒരു ഡോക്ടറുടെ അടുക്കൽ പോയി .. അവിടെ നിന്നും ഡോക്ടർ കൊടുത്ത മരുന്നിൽ ഒന്ന് ഈ കമ്പനിയുടെ മരുന്നാണ്.(ഡാകിട്ടരും ഇതിലെ കണ്ണിയാണെന്ന് വൈകാതെ മനസ്സിലായി )പിന്നെ നമ്മൾ നേരിട്ട് മരുന്ന് വാങ്ങിച്ചു 20 ശതമാനം ലാഭം നേടി.
അതിനിടെ കൂടെ പഠിക്കുന്ന സുഹൃത്ത് അവന്റെ ഉപ്പാക്ക് ഇതിലെ മരുന്ന് പരീക്ഷിക്കാൻ വേണ്ടി ഈ കണ്ണിയിൽ കൂടി . അത് എന്റെ താഴെ....അവന്ന് വലിയ താല്പര്യം ഉണ്ടായിരുന്നു ഈ ബിസിനെസ്സിൽ..
അതിനിടയിൽ ഏറണാകുളം വെച്ച് കമ്പനിയുടെ കൊമ്പന്മാരെയും വമ്പൻമാരെയും ആദരിക്കുന്ന പരിപാടി ഉണ്ടെന്നറിഞ്ഞ് ഞാനും സുഹൃത്തും ടീം ഏൽപിച്ച ബസ്സിൽ കൂടെ പോയി . പരിപാടി ഗംഭീരം..!
അന്ന് അവിടെ പറഞ്ഞ കാര്യം ഇടയ്ക്കിടെ സുഹൃത്ത് പറയും "ബിസിനെസ്സ് ഉഷാരാക്കിയാൽ ക്വലാലംപൂരിലേക്ക് ടൂർ ഉണ്ട്,ഗോൾഡ് മെഡലുണ്ട്.........ഒലക്കേടെ മൂട് ....ഹും "
ചിലരുടെ കുബുദ്ധി കാരണം ചെയിൻ പൊട്ടിതുടങ്ങി. ചിലരെ പൊട്ടിക്കുകയും ചെയ്തു.... എന്നാ ചെയ്യാനാ മണി ചെയിനിൽ മണി ഇല്ലാതെ ഈ ഞാനും എന്റെ കൂട്ടുകാരനും ....!