ജീവിത നൗകയിൽ കയറിയ അന്നു മുതൽ സ്നേഹത്തിൻറെ ചൂടു കിട്ടുന്നത് മാതാ-പിതാക്കളിൽ നിന്നായിരിക്കുമല്ലോ, സ്നേഹം എന്ന വാക്കു ഉച്ചരിക്കുമ്പോൾ തന്നെ അവരെ ഓർക്കാതെ മുന്നോട്ടു പോകാൻ ഒക്കില്ല .... സ്നെഹമെന്തെന്നു അറിയുന്നത് തന്നെ അവിടെ നിന്നാണല്ലോ.... നാം മനസ്സിലാക്കുന്നതിന്നു മുമ്പു തന്നെ നമ്മെ സ്നേഹിച്ചു തുടങ്ങിയ ആ സ്നേഹ ഉറവിടങ്ങൾ നാം മനസ്സിലാക്കാതെ പൊയ്ക്കൂടാ ......
ഈയൊരു വാക്കിൽ മാതാ-പിതാക്കളുടെ സ്ഥാനം പറയുമ്പോ 'മാതാവ്' എന്ന വാക്ക് മുന്നിൽ നില്ക്കുന്നു. മാതാവിൽ നിന്നും ലഭിക്കുന്ന സ്നേഹവും അതിലേറെ കരുതലും വാത്സല്യവും മുൻനിർത്തിയാകുമോ ഇങ്ങനെയൊരു പ്രയോഗം ഉണ്ടായത്.. ?
നമുക്കൊരു പനി വന്നാൽ നമുക്കുണ്ടാകുന്നതിനെക്കാൾ പ്രയാസം ആ മാതാവിന്നായിരിക്കും. അതൊന്നു സുഖപ്പെടാനും അന്നേരമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാനും നടത്തുന്ന അശ്രാന്ത പരിശ്രമം മാതാവല്ലാതെ ആരു നടത്തും?,
നമുക്കൊരു പനി വന്നാൽ നമുക്കുണ്ടാകുന്നതിനെക്കാൾ പ്രയാസം ആ മാതാവിന്നായിരിക്കും. അതൊന്നു സുഖപ്പെടാനും അന്നേരമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാനും നടത്തുന്ന അശ്രാന്ത പരിശ്രമം മാതാവല്ലാതെ ആരു നടത്തും?,
കുട്ടിക്കാലത്തു കാലിലൊരു മുള്ള് കൊണ്ടാൽ അതെടുത്തു കിട്ടാൻ ആദ്യം ചെല്ലുന്നതും ഉമ്മാന്റെ അടുത്തേക്ക് തന്നെയായിരിക്കും. നമുക്കധികം വേദനിക്കാതെ ആ മുള്ള് എടുത്തു തരാൻ സാധിക്കുന്നതു ആ മാതാവിന്നായിരിക്കും എന്ന വിശ്വാസം തന്നെയാണ് അവിടേക്ക് ചെല്ലാൻ പ്രേരിപ്പിക്കുന്നത് ...
ആ ഒരു സ്നേഹത്തെ അളന്നു നോക്കാൻ വല്ല ഉപകരണവും നിർമിക്കുകയാണെങ്കിൽ അതിൽ അനന്തമായ യൂണിറ്റ് മാത്രമേ രേഖപ്പെടുത്താനൊക്കൂ...
നമ്മുടെ സന്തോഷത്തിലും ദു:ഖത്തിലും കളങ്കമില്ലാതെ ചേരുന്ന മാതൃഹൃദയം കാണാതെ പോകുന്ന മക്കൾ ഇന്ന് അധികരിക്കുന്നുവോ ?
മക്കളുടെ ഭാവി സുന്ദരമാക്കാൻ ചൂടും തണുപ്പും സഹിച്ചു രാവും പകലുമില്ലാതെ പണിയെടുത്ത് പോറ്റിവളർത്തിയ പിതാവിനെയും മനസ്സിലാക്കാത്ത ന്യൂ ജനറേഷൻ രൂപപ്പെടുന്നുവോ ?
മക്കളുടെ ഭാവി സുന്ദരമാക്കാൻ ചൂടും തണുപ്പും സഹിച്ചു രാവും പകലുമില്ലാതെ പണിയെടുത്ത് പോറ്റിവളർത്തിയ പിതാവിനെയും മനസ്സിലാക്കാത്ത ന്യൂ ജനറേഷൻ രൂപപ്പെടുന്നുവോ ?
ആത്മ ശാന്തി കിട്ടാത്ത ആത്മാവ് പോലെ അലഞ്ഞു നടന്നു ലോകത്തിൻറെ തിന്മകളെ മാത്രം കണ്ടു പഠിച്ചു അക്രമവും അനീതിയും മാത്രം നടമാടാൻ ചട്ടം കെട്ടുന്ന കിരാത മനസ്സ് രൂപപ്പെടുന്നത് എങ്ങിനെയാണ് ?. ഭവനങ്ങളിലെ അശാന്തിയും, പണമോഹവും, മതമൂല്യം നഷ്ട്ടപ്പെടുത്തി ജീവിതം നയിക്കുന്നതും മക്കളിൽ ക്രൂര മനസ്സ് മൊട്ടിടുന്നതിന്നു കാരണമാകുന്നു..
അച്ഛനേത് അമ്മയേത് മകളേത് സഹോദരനേതു എന്നു പോലും തിരിച്ചറിയാത്ത അസന്തുലിത പ്രവർത്തനം നടമാടുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ മൂല്യം പോയിട്ട് ബന്ധം പോലും മറക്കാൻ തുടങ്ങിയിരിക്കുന്നു..
തൻറെ കുഞ്ഞിളം പൈതങ്ങളെയും സഹധർമിണിയെയും കൊന്നവനും, പിഞ്ചു കുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന കാട്ടാള ഹൃദയരും, മക്കളോട് സ്നേഹമില്ലാത്ത രക്ഷിതാക്കളും,എന്തിനേറെ കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ വാർത്ത വരെ ഇന്ന് ദിനേന വായിക്കുന്നു, പത്രത്താളുകൾ പോലും നേരാംവണ്ണം മറിച്ചു നോക്കാൻ പറ്റാത്ത വിധം വാർത്തകൾ നിറയുന്നു ....
നന്മകൾ പഠിപ്പിക്കാം....നമുക്ക് ....സ്നേഹം കൊയ്തെടുക്കാം
പകൽ വെളിച്ചത്തിൽ മാന്യതയുടെ കപടമുഖം ധരിച്ചു ചെറു പഴുതുകൾ കിട്ടുമ്പോൾ കഠിന ഹൃദയരാകുന്ന കാഴ്ച ദിവസം തോറും വർദ്ധിക്കുന്നു..!
ഇനിയൊരു അധർമ്മ വാർത്ത കേട്ടു കൂടാ...ഒരു മാറ്റതിന്നായി പ്രയത്നിക്കാം...നന്മകൾ പഠിപ്പിക്കാം....നമുക്ക് ....സ്നേഹം കൊയ്തെടുക്കാം
