23/7/14

ഗസ്സ...!

ഗസ്സ...!
ഗസ്സയുടെ മണ്ണ് ദിനംപ്രതി ചോരയുടെ ഗന്ധവും,കരച്ചിലിന്റെ ശബ്ദവും കൂടി വരികയാണ്. വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ കുരുതിക്കളമായിരിക്കുന്നു ഗസ്സയുടെ വീഥികൾ,
സ്വന്തമെന്നു പറയാൻ ഇനി ഒന്നുമില്ല,മക്കളെന്ന സമ്പാദ്യവും, മിച്ചം വെച്ചനാണയതുട്ടുകളും എല്ലാം തിരിച്ചുകിട്ടാനാവാത്ത വിധം നഷ്ട്ടപ്പെട്ടു.

കൈകളും കാലുകളും നഷ്ട്ടപ്പെട്ടവരും, പരിക്ക് പറ്റിയവരും എല്ലാം ഇന്ന് ആശുപത്രിയിൽ (ആശുപത്രി എന്ന് പറയാനൊക്കില്ല, അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത വരാന്ത മാത്രം ) ജീവച്ഛവം പോലെ കിടക്കുന്നു, സഹായ ഹസ്തങ്ങൾ നീളുന്നില്ല, തിരിഞ്ഞു നോക്കാൻ ആളില്ല,കരളലിയിക്കുന്ന വാർത്തകൾ ദിനേന കൂടിവരുന്നു....

ഫേസ്ബുകിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രാർഥനകൾക്ക് വേണ്ടിയുള്ള പോസ്റ്റുകൾ നിറയുന്നുണ്ട്, എങ്കിലും ഗസ്സാ.... നിന്റെ ചോരയുടെ നിറമുള്ള, നിന്റെ ഹൃദയം നുറുങ്ങുന്ന ചിത്രമാണ് എല്ലാവർക്കും ആവശ്യം... അതെ ഒന്ന് ഷെയർ ചെയ്യാൻ... ഒരു ലൈക്‌ അധികം കിട്ടാൻ ....

ഗസ്സാ ...അകലെയാണെങ്കിലും നല്കാം നിനക്കായ്‌ ......നൽകാനാകുന്നത് പ്രാര്ത്ഥന മാത്രം .....!!!