2014 ജനുവരി 09 (1435 റബി.അ 08)
ആഗ്രഹങ്ങളുടെ താളുകളിൽ നിന്നും ഒരു ഏട് മറിച്ചിടാൻ കഴിഞ്ഞ സമയം,
ഒരു മുസൽമാന്റെ മനസ്സിൽ തുടികൊള്ളുന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരം,
മക്ക മണൽപരപ്പിലേക്ക് ഒരു തീർത്ഥ യാത്ര, മദീനയെ പുൽകിയ സന്തോഷ യാത്ര
ഈ വിനീതൻ അൽ-ഖഫ്ജിയിൽ നിന്നും 1.00pm നു റൂമിൽ നിന്നും യാത്രയായി, 1.30 ആയപ്പോൾ ട്രാവൽസിന്റെ ബസ് സ്റ്റാർട്ട് ചെയ്തു. മരുഭൂമിയുടെ സ്വർണ്ണവർണ്ണവും അതിന്നിടയിലും പച്ചപ്പ് പകർത്തിയ കാർഷിക മേഖലയും കണ്ടനേരം ക്യാമറകണ്ണുകൾ ഇല്ലാത്തതിൽ സങ്കടം തോന്നി,
പെട്രോൾ പമ്പുകളിൽ ബസ് നിർത്തുമ്പോൾ നിസ്കാരവും ഭക്ഷണവും എല്ലാം നിർവഹിക്കും, പിറ്റേന്ന് 5.30 നു ത്വായിഫിൽ എത്തുകയും ഉംറക്ക് വേണ്ടി ഇഹ്റാം കെട്ടുകയും ചെയ്തു, 8.30am നു പുണ്യ മക്കയിൽ എത്തിച്ചേർന്നു, ദൂരെ നിന്ന് തന്നെ ക്ലോക്ക് ടവർ കാണുന്നത് കാരണം കഅബയിൽ എത്താനായി എന്നു മനസ്സിലായി, കയ്യിലുള്ള ബാഗ് സൂക്ഷിക്കുന്നതിനായി ഒരു റൂം എടുത്തു, പിന്നെ ലക്ഷ്യമായി നീങ്ങി ,
ഹറമിൽ വിപുലീകരണം നടക്കുന്നതിനാൽ തിരക്ക് കൂടുതൽ ആയിതോന്നി, മസ്ജിദുൽ ഹറാമിലൂടെ കടന്നു ക'അബ കണ്ട നേരം സന്തോഷത്തിന്റെ കുളിര് ശരീരത്തിലൂടെയും മനസ്സിലൂടെയും കടന്നു,
ത്വവാഫ് ചെയ്തു കഴിഞ്ഞ ശേഷം പെങ്ങളുടെ ഭർത്താവ് വന്നു, സംസം വെള്ളം കുടിച്ചതിനു ശേഷം സഫ മർവയിലെക്ക് സഅയിനായി പോയി, രണ്ടു മലകൾ കാണാൻ കഴിയില്ല, എന്നാൽ സഫയുടെ മേൽ ഭാഗം മാത്രം കുറഞ്ഞ കല്ലിനാൽ നിലനിർത്തിയിരിക്കുന്നു.
ജുമുഅ:യും കഴിഞ്ഞു മുടി മുറിച്ചതിൽ പിന്നെ ഉംറ കഴിഞ്ഞു, ശേഷം ഭക്ഷണം കഴിച്ചു... സംസം ഒരു കാനിൽ നിറച്ചു റൂമിൽ കൊണ്ട് വെച്ചു. വീണ്ടും കഅബ ലക്ഷ്യം വെച്ച് പോകുകയും ഇഹ്തികാഫിലായി കൊണ്ട് ഖുർആൻ ഓതുകയും ദുആക്ക് ശേഷം മഗ് രിബ് നിസ്കരിച്ചു, അൽപസമയത്തിന് ശേഷം വിട വാങ്ങൽ ത്വവാഫിനായി കഅബയുടെ അടുത്തേക്ക് പോയി നിർവഹിച്ചു, ഇശാ: നിസ്കാരത്തിന്റെ സമയം ആയതിനാൽ കഅബയുടെ അടുത്ത് തന്നെ നിന്നു നമസ്കാരം നിർവഹിച്ചു, ശേഷം ആദ്യമായി കഅബ തൊടുകയും പിന്നീട് കഅബയുടെ ഭാഗമായ സ്വർണ്ണ പാത്തിയുടെ കീഴിൽ എത്താനും സാധിച്ചു, അവിടെനിന്ന് 2 റക്അത്ത് നിസ്കരിക്കണം എന്നുണ്ടെങ്കിലും സാധിച്ചില്ല, അവിടെ നിന്നും ദുആ ചെയ്തതിനു ശേഷം ഹജറുൽ അസ്വദ് തൊട്ടു മുത്താൻ സാധിച്ചു,
10 .00pm മക്കയിൽ നിന്നും വിട വാങ്ങാൻ സമയം ആയി, കാണുന്നത് ക്ലോക്ക് ടവറിന്റെ സൌന്ദര്യവും മിനാരങ്ങളും മാത്രം,
ബസ് മദീനയിലേക്ക് തിരിച്ചു, ഇടയ്ക്കൊക്കെ ബസ് നിർത്തിയതിനാൽ ഭക്ഷണവും നിസ്കാരവും യഥാ-സമയം നിർവഹിക്കാൻ സാധിച്ചു, ബസിലെ ഉറക്കം അത്ര സുഖമില്ലെങ്കിലും മദീനയിൽ എത്തിയ ശേഷമാണ് അറിഞ്ഞത്. മസ്ജിദുന്നബവിയിലെ സുബ്ഹി ബാങ്ക് കേട്ട് കൊണ്ട് പള്ളിയിലേക്ക് നടന്നു, ശേഷം പല്ല് തേപ്പും കുളിയും എല്ലാം കഴിഞ്ഞു. മസ്ജിദുന്നബവിയിൽ സുബ്ഹി നിസ്കാരത്തിൽ നില കൊണ്ടു
പുണ്യ പൂമേനി മുസ്തഫ നബി (സ.അ)യുടെ സവിധത്തിൽ ചെന്ന് മൂന്നു പ്രാവശ്യം എത്തുകയും സലാം ചൊല്ലുകയും ചെയ്യാൻ സാധിച്ചു , തിരുനബിയുടെയുടെയും മിഹ്രാബിന്റെയും ഇടയില വെച്ച് നിസ്കരിക്കാനും ദുആ ചെയ്യാനും സാധിച്ചു,
മദീന പള്ളിയിൽ കുറച്ചു മയങ്ങി,ഖുർആൻ പാരായണം ചെയ്തു..പിന്നീട് ഭക്ഷണം കഴിച്ചതിന്നു ശേഷം ളുഹർ നിസ്കാരവും കഴിഞ്ഞു മദീനയോട് സലാം പറഞ്ഞു വിട വാങ്ങി...

