അനുഗ്രഹത്തിൻ തേനരുവിയും കരുണയുടെ പാൽകടലും പാപമോചനത്താലും നരകമോചനത്താലും ഊഷ്മള സൗന്ദര്യം നുകർന്ന അനിർവചനീയമായ റമദാൻ നമ്മിൽ നിന്നും വിട ചൊല്ലുന്നു ........
കുഞ്ഞിളം മനസ്സുകളിൽ ഉല്ലാസത്തിന്റെ തിരിനാളം പുതു വസ്ത്രം ലഭിക്കുന്നതോടെ ജ്വലിക്കുകയായി . ചെറു കൈകളിലും മൈലാഞ്ചിയുടെ ചുകപ്പു രാശി പകരാൻ വെമ്പൽ കൊള്ളുന്നു ...
കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷം ശവ്വാലിന്റെ അമ്പിളിയെ മറക്കുന്ന സമയം വിശ്വാസിയുടെ മനസ്സിൽ മുപ്പതു നോമ്പ് തികച്ചതിൽ ആനന്ദം കൂടുന്നു ....
പള്ളികളിലെ മിനാരങ്ങളിൽ നിന്നുയരുന്ന തക്ബീർ ധ്വനികളുടെ പ്രകീർത്തനങ്ങൾ പെരുന്നാളിന്നു മാറ്റ് കൂട്ടുന്നു ... കുടുംബ ബന്ധങ്ങൾ ഒന്നുകൂടി പുതുക്കുന്നതിലും പരസ്പര ആശീർവാദതാലും പുതുവസന്തം തളിരിടുന്നു .....
ഒരു മാസത്തെ പ്രയത്നങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ നടത്താതെ ഈ ദിവസത്തിലും നന്മയുടെ വാതായനങ്ങൾ തുറക്കാൻ ശ്രദ്ധിക്കുക....
ഏവർക്കും ഈദ് ആശംസകൾ.....

ഈദ് മുബാറക്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വരികളിലൂടെ ഒന്ന് കടന്നു പോയതിനു ശേഷം എഴുത്തുകുത്ത് നന്നാക്കാൻ ഉതകുന്ന അഭിപ്രായത്തിനു ആദ്യമേ നന്ദി..!