കൊച്ചു കളിപ്പാട്ടം നഷ്ട്ടപ്പെടുത്തിയ പണമെന്ന വാക്യം, പിന്നീടു മിട്ടായിയും പോഷക ആഹാരവും ഇല്ലാതാക്കി.. ചെരിപ്പും ഉടുപ്പും കളിക്കോപ്പും പണമെന്ന വാക്കിനാൽ കരിഞ്ഞു പോയി
ഏതൊന്ന് വാങ്ങാൻ പറഞ്ഞാലും ആച്ഛൻ പറയും ' പൈസ ഉള്ളപ്പോ വാങ്ങാമെന്നു '. കാലം കടന്നു പോകുമ്പോഴും ബാഗിനും പേനക്കും പെൻസിലിനും എന്തിനേറെ ഒരു ജോകര മിട്ടയിക്ക് വരെ ......
ഓർമ്മകൾ നല്കുന്ന വിനോദ യാത്രയും, ക്ലാസ് ഫോട്ടോയും നഷ്ട്ടപ്പെടുതിയതും പണം തന്നെ...
നല്ലൊരു ഉടുപ്പും സൈക്കിളും വാങ്ങുന്ന സ്വപ്നമായി തീർത്തതും ഈ പണം ...
ഫീസടക്കാൻ ഇല്ലാത്തതിനാൽ കോഴ്സിനു പോകാതെയും പോയത് നിര്ത്തിച്ചതും തഥൈവ...
കാലം കറങ്ങി മനസ്സും കറങ്ങി , ആശയും കൂടി.... എങ്കിലും പണമെന്ന വാക്ക് എന്നെ തോൽപ്പിച്ചു ... സൈക്കിളിൽ നിന്ന് ബൈക്കിലേക്കും കാറിലേക്കും എൻറെ മനസ്സ് ചേക്കേറി...
എന്നെ തളർത്തി മുന്നേറുന്നു ഈ പണം, എങ്കിലും പ്രയാണം ഈയൊരു കാര്യത്തിനായി ....
ഉള്ള ജോലിയിൽ നിന്ന് ഞാൻ പോന്നപ്പോൾ പണമെന്ന വാക്ക് വീണ്ടും തളർത്തി , അച്ഛന്നും അമ്മയ്ക്കും എന്തിനേറെ എൻറെ ഭാര്യക്ക് പോലും എന്നെ വേണ്ട ..... എല്ലാം പണമെന്ന വാക്ക്
വീടൊന്നു വെക്കാൻ നോക്കി ഞാൻ , മക്കൾക്ക് നല്ലൊരു ഭാവിക്ക് വേണ്ടി ശ്രമിച്ചു ഞാൻ .... പക്ഷെ അപ്പോഴും .....
ഉള്ളൊരു വസ്തു മക്കൾക്ക് എഴുതി കൊടുത്തു ഞാൻ, അപ്പോഴും ഞാൻ ഒന്നും ഇല്ലാത്തവനായി ...
രോഗവും പ്രായവും തളര്ത്തിയെങ്കിലും ഉള്ളതിൽ നിന്നും ഞാൻ കൊടുത്തു , എല്ലാവർക്കും സ്നേഹം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വരികളിലൂടെ ഒന്ന് കടന്നു പോയതിനു ശേഷം എഴുത്തുകുത്ത് നന്നാക്കാൻ ഉതകുന്ന അഭിപ്രായത്തിനു ആദ്യമേ നന്ദി..!